കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കിനെ ആണ് മരണപ്പെട്ട നിലയിൽ കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ കണ്ടെത്തിയത്. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലമ്പലം പോലീസ് കാർ ദേശീയപാതയിൽ കണ്ടത്.. അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നക്കിയിരുന്നതയാണ് സൂചന. അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തുന്നത്. നിലവിൽ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.
