പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

insight kerala

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ്‌ മരിച്ചത്.
ഹൃദയ വാൾവ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു.ഇന്നലെ
രാവിലെ 9 മണിക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയ രോഗിയെ പറ്റി പിന്നീട് ബന്ധുക്കൾക്ക് ഒരു വിവരവും നൽകിയില്ല.
രാത്രിയോടെ മരിച്ചെന്ന് അറിയികുകയായിരുന്നു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Share This Article