കളമശ്ശേരിയിലെ കൂട്ട ബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ശ്രീരാജ് സ്പാ ഇടപാടുകൾ തുടങ്ങിയത് നാലുവർഷം മുൻപാണ്. സ്പായുടെ മറവിൽ മുൻപും യുവതികളെ ആവശ്യക്കാർക്ക് കൈമാറിയെന്നാണ് വിവരം.
ഇരയായ യുവതി നേരിട്ടത് അതിക്രൂരമായ പീഡനമാണ്. ഒളിവിലുള്ള പ്രതി അമ്മുവും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. മറ്റൊരു പ്രതിയായ സഞ്ജു, യുവതി ലോഡ്ജിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ കാവൽ നിന്നു. യുവതിയെ സെക്സ് റാക്കറ്റിൽ അകപ്പെടുത്താൻ പ്രതികൾ ശ്രമിച്ചുവെന്നും കണ്ടെത്തൽ. പ്രതികളുടെ ലഹരി ഇടപാടുകളിലും ഗുണ്ടാ ബന്ധത്തിലും പരിശോധന ആരംഭിച്ചു. സ്പാകളിൽ ബിസിനസ് പങ്കാളിത്തം ഉള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
സംഭവത്തിൽ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് പൊലീസ്. അതിജീവിതയെ വാഹനം വിട്ട് സ്പായിലേക്ക് വിളിപ്പിച്ചത് ഇവരുടെ പങ്കാളി ടാക്സി ഓടാന്‍ പോയെന്ന് ഉറപ്പിച്ച ശേഷമാണെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ പീഡനത്തിന് ശേഷം അതിജീവിതക്ക് തിരികെ പോകാന്‍ പ്രതികൾ പുതിയ വസ്ത്രം വാങ്ങി നല്‍കിയതായും പൊലീസ് പറഞ്ഞു. തന്നെ കൂടുതല്‍ ഉപദ്രവിച്ചത് രണ്ടാം പ്രതിയായ യുവതി ആണെന്നും ബലാത്സംഗം രാസലഹരി നല്‍കിയ ശേഷമാണെന്നുമാണ് അതിജീവിതയുടെ പ്രാഥമിക മൊഴി.
സ്പായുടെ മറവില്‍ പ്രതികള്‍ നേരത്തെയും പ്രതികൾ യുവതികളെ ഉപദ്രവിച്ചതായി സംശയമുണ്ട്. കേസിലെ രണ്ടാം പ്രതിയായ യുവതിയും നാലാം പ്രതിയും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം തടുങ്ങി. അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും സെക്സ് റാക്കറ്റ് ബന്ധം അന്വേഷിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. യുവതിയെ ബല്താസംഗം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശി ശ്രീരാജ് എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.

