വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർവകലാശാല; വന്ദേമാതരം തടഞ്ഞാൽ കർശന നടപടി

insight kerala

കാസർകോട് : കേന്ദ്ര സർവകലാശാല വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. വന്ദേമാതരം ആലാപനം തടഞ്ഞാൽ നടപടി എന്നാണ് മുന്നറിയിപ്പ്. നിയമ ഭേദഗതി ചൂണ്ടിക്കാട്ടി സർക്കുലർ ഇറക്കി . സെമിനാറോ വിശിഷ്ടാതിഥികളെയോ തടയാൻ ശ്രമിച്ചാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്നാണ് വി.സി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. വന്ദേമാതരം സെമിനാറിൽ ആണ് സർക്കുലർ ഇറക്കിയത്.

അതേസമയം ഭീഷണിപ്പെടുത്താനുള്ള ശ്രമമെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. എ വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച എം.എസ്.എഫ് (MSF), എൻ.എസ്.യു.ഐ (NSUI) പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചു.

സർവകലാശാലയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് അനുകൂല സംഘടനയായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജി. നന്ദകുമാർ പങ്കെടുക്കുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജെ. നന്ദകുമാർ ക്യാമ്പസിലെത്തിയാൽ ശക്തമായി തടയുമെന്ന് എം.എസ്.എഫ്, എൻ.എസ്.യു.ഐ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടി സുഗമമായി നടത്തുന്നതിനായി സർവകലാശാല ഭരണകൂടം കർശന വിലക്കു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article