ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

insight kerala

കോട്ടയം: ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകുന്നേരം പാലാ അമ്പാറയിലായിരുന്നു സംഭവം. മൃഗ ഡോക്ടർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. കുളിപ്പിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു. അമ്പാറ സ്വദേശി അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ്. തുടക്കത്തിൽ കോട്ടയം പുതുപ്പള്ളി സ്വദേശി പോത്തൻ വർഗീസ് എന്നയാൾ വാങ്ങിയതിനെ തുടർന്ന് ‘പുതുപ്പള്ളി ബ്രഹ്മദത്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിന്നീടാണ് അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട് ബ്രഹ്മദത്തനെ വാങ്ങിയത്. 25 വർഷമായി കേരളത്തിലുള്ള ബ്രഹ്മദത്തന് ഏകദേശം 45 വയസ്സും 298 സെന്റിമീറ്റർ ഉയരവുമുണ്ട്. തൃശ്ശൂർ പൂരത്തിന് ബ്രഹ്മദത്തൻ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി ഉൾപ്പെടെ കേരളത്തിലെ നിരവധി ഉത്സവങ്ങളിൽ തിടമ്പേറ്റിട്ടുള്ള ഗജവീരൻ കൂടിയായിരുന്നു.

Share This Article