പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തി വഴി പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് വധിച്ചു. ഇന്ന്
ഉച്ചയോടെയാണ് തരൺ തരൺ അതിർത്തിയിൽ സംശയാസ്പദമായ നീക്കം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. മുന്നറിയിപ്പ് നൽകിയെങ്കിലും മുൻപോട്ട് വന്നതോടെയാണ് രണ്ടുപേർക്ക് നേരെ സൈനികർ വെടി ഉതിർത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി പഞ്ചാബ് പൊലീസിന് കൈമാറി.
അന്താരാഷ്ട്ര അതിർത്തി വഴി പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് വധിച്ചു
