“തീരുമാനങ്ങൾ ഏകപക്ഷീയം”; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അടൂർ പ്രകാശ്

insight kerala

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.പിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ്. മുന്നണിയിലെ പല തീരുമാനങ്ങളും താൻ അറിയുന്നില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവി ലഭിച്ചവരെ തള്ളിപ്പറയുകയല്ല. പക്ഷേ, ഇത്തരം കാര്യങ്ങൾ യുഡിഎഫ് അറിഞ്ഞിരിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുന്നണി ചെയർമാനായ മുഖ്യമന്ത്രി മുൻകൈ എടുക്കാത്തതിനാൽ യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നെ പല കാര്യങ്ങളും അറിയിച്ചിട്ടില്ല. അതിന് മുൻകൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്, എന്നാൽ അദ്ദേഹം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല എന്നതുകൊണ്ട് യുഡിഎഫ് യോഗം കൂടാൻ കഴിഞ്ഞിട്ടില്ല,” അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share This Article