മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിനെതിരെ DYFI യുടെ പ്രതിഷേധം വ്യാപകം. പലയിടത്തും മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാട്ടി.
കാസർകോട് നീലേശ്വരത്ത് മന്ത്രി ഒ ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വൻ പോലീസ് സന്നാഹത്തെ ഭേദിച്ചു കൊണ്ടായിരുന്നു യിരുന്നു സിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. മന്ത്രി നീലേശ്വരത്ത് രാജകൊട്ടാരം സന്ദർശിക്കവെയാണ് പ്രതിഷേധം. മന്ത്രി കാറിൽ നിന്ന് പുറത്തിറങ്ങിയില്ല.
മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരും DYFI അക്രമം.
വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് അക്രമം.
കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു കായിക വകുപ്പ് മന്ത്രി.
പയ്യന്നൂരിലും മന്ത്രി ജനീഷിനെതിരെ DYFI പ്രതിഷേധം. വാഴയുമായി എത്തിയാണ് DYFI പ്രവർത്തകർ പ്രതിഷേധിച്ചത്.

