ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും കെ.സി. വേണുഗോപാൽ

insight kerala

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് വോട്ട് തിരിമറി നടത്താൻ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.

വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് കൈയിൽ വെച്ചുകൊണ്ട് അടിസ്ഥാന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ സർക്കാർ ചെയ്തത്. ​ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും അറസ്റ്റ് ചെയ്യുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയെപ്പോലും സ്വാധീനിക്കാൻ ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ അഭിഭാഷകരാക്കുകയാണെന്നും വേണുഗോപാൽ വിമർശിച്ചു. ഇതിനെതിരെ ജനങ്ങളെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോൺഗ്രസും ചൊവ്വാഴ്ച ‘ഇന്ത്യ’ മുന്നണിയും യോഗം ചേരും. സിപിഎം അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് തെരുവിൽ സമരം ശക്തമാക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി

Share This Article