കാക്കനാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

insight kerala

കൊച്ചി : കാക്കനാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അനിൽകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന ജയശ്രീയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രതി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കുടുംബ പ്രശ്നമാണ് കുറ്റ കൃത്യത്തിന് കാരണം.

Share This Article