തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശ യാത്രകൾ വിവാദമായി കത്തി നിൽക്കവെ ഇന്ന് മന്ത്രിസഭാ യോഗം ചേരുകയാണ്. ചാർട്ടേഡ് വിമാനയാത്ര അടക്കം നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ചാർട്ടേഡ് വിമാനം ആരുടേതായിരുന്നു ? പണം നൽകിയിരുന്നോ? സൗജന്യമെങ്കിൽ ആരാണ് അത്? തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തത വരുത്തുമോ എന്നാണ് അറിയേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും കായികമന്ത്രി ഒ ജെ ജനീഷിൻ്റേയും വിദേശയാത്രയും മന്ത്രി KM ഷാജിയുടെ ആസംബര വാഹനയാത്രയും ചോദിക്കും.
പിണറായി വിജയനെതിരായ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകും. സർക്കാരിൻ്റെ മദ്യനയ രൂപീകരണ ചർച്ചകളിലും കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിലും മുഖ്യമന്ത്രിയുടെ പ്രതികരണം കാത്തിരിക്കുകയാണ്.
