തിരുവനന്തപുരം : PSCയും ക്രൈംബ്രാഞ്ചും തമ്മിലെ പോര് തുടരുമ്പോൾ ക്രൈംബ്രാഞ്ചിന് നിയമപദേശം ലഭിച്ചിരിക്കുകയാണ്. PSCയ്ക്ക് പ്രത്യേക നിയമ പരിരക്ഷ ഇല്ല എന്നാണ് ലഭിച്ചിരിക്കുന്ന നിയമപദേശം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിഎസ്സിയുടെ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് പോകേണ്ടതില്ല. FIR രജിസ്റ്റർ ചെയ്തു കേസ് എടുത്തു കഴിഞ്ഞാൽ പ്രത്യേക പരിരക്ഷ ഇല്ല എന്നാണ് നിയമോപദേശം.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിഎസ്സി ചെയർമാനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പിഎസ്സി ചെയർമാൻ എന്നത് പ്രത്യേക പദവി ഒന്നുമല്ല എന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
നിയമോപദേശം അനുകൂലമായതിനാൽ PSC ആസ്ഥാനത്ത് ചോദ്യം ചെയ്യനായി എസ് ഐ ടി എത്തില്ല. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പി എസ് സി ഉദ്യോഗസ്ഥർ എത്തില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. പിഎസ്സിക്ക് ലഭിച്ച നിയമപദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പോകേണ്ടതില്ല എന്ന് തീരുമാനമെടുത്തത്.

