വയനാട് : വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വയനാട് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി നിരസിച്ചത്. ഉത്തരവിനെ തുടർന്ന് പ്രതിയായ ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തന്നെ തുടരും. അബ്കാരി ആക്ട് പ്രകാരം കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
