ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത ഉദ്യോഗസ്ഥന്‍; ക്വാട്ടേഴ്‌സിനുള്ളില്‍ കണ്ടെത്തിയത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം; കേസ് അട്ടിമറിച്ചതാര്? തച്ചങ്കരി അകത്താവുമ്പോള്‍ ഓര്‍മ്മ വരുന്നത് ആര്‍ഡിഒ സന്തോഷിനെ

insight kerala

കെ വി നിരഞ്ജന്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മൂന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി അകത്താവുമ്പോഴും, സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നത് ആര്‍ഡിഒ സന്തോഷിന്റെ മരണമാണ്. 1995-ല്‍ നടന്ന മൂവാറ്റുപുഴ ആര്‍.ഡി.ഒ സന്തോഷിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതില്‍ ടോമിന്‍ തച്ചങ്കരിക്ക് പങ്കുണ്ടെന്ന് അന്നുതന്നെ ആരോപണം ഉയര്‍ത്തിരുന്നു. പക്ഷേ ഇതിന് ഔദ്യോഗികമായി യാതൊരു തെളിവുകളുമില്ല. ഈ കേസില്‍ തച്ചങ്കരിക്കെതിരെ ഔദ്യോഗിക അന്വേഷണസംഘങ്ങളോ കോടതികളോ കുറ്റങ്ങള്‍ കണ്ടെത്തുകയോ പ്രതിയാക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ തച്ചങ്കരി അകത്തായപ്പോള്‍ അത് കാലത്തിന്റെ കാവ്യ നീതിയാണ് എന്നാണ് വിമര്‍ശനം.

1995 മേയ് 20-നാണ് മൂവാറ്റുപുഴ ആര്‍.ഡി.ഒ ആയിരുന്ന സന്തോഷിനെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് തന്റെ ഔദ്യോഗിക പദവിയിലിരിക്കെ ചില ഭൂമി ഇടപാടുകളിലെയും ക്വാറി മാഫിയകളുടെയും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഈ മരണത്തിന് പിന്നില്‍ വലിയ അട്ടിമറിയുണ്ടെന്ന് അന്നേ ആരോപണമുയര്‍ന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആത്മഹത്യയാക്കി അട്ടിമറി

മലയാള മനോരമയിലെ മികച്ച ജേണലിസ്റ്റുകളില്‍ ഒരാളായിരുന്നു സന്തോഷ്. ഒരുപാട് മികച്ച വാര്‍ത്തകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസിലേക്ക് പോയി. മുവാറ്റുപുഴ ആര്‍.ഡി.ഒ ആയിരിക്കെ ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മരിച്ചു. മൂന്നാം ദിവസമാണ്, അദ്ദേഹം ക്വാര്‍ട്ടേഴ്സില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. ആര്‍.ഡി.ഒ എന്ന നിലയിലും സന്തോഷ് മികച്ച സേവനമാണ് കാഴ്ചവെച്ചത്. മരിക്കുന്നതിന്റെ തലേ ദിവസവും കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തരായ സുഹൃത്തുക്കളുമായി അദ്ദേഹം പുതിയ പരിപാടികളെക്കുറിച്ച് സംസാരിച്ചിരുന്നു. അതുപോലെ ഒരാള്‍ ആത്മഹത്യചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല.

മികച്ച ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ശക്തമായി വിശ്വസിച്ചിരുന്നു. അദ്ദേഹത്തെ അടുത്തറിയാവുന്നവരും അങ്ങനെ വിശ്വസിച്ചു. ക്വാറി മാഫിയകള്‍ക്കെതിരെയും അഴിമതിക്കെതിരെയും അദ്ദേഹം എടുത്ത കര്‍ശനമായ നിലപാടുകളില്‍ അ്ദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കിയിരുന്നു, ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സി.ബി.ഐയും കേസ് അന്വേഷിച്ചു. എന്നാല്‍ സന്തോഷിന്റേത് സ്വാഭാവിക മരണമാണെന്ന (ഹൃദയാഘാതം) നിഗമനത്തിലാണ് സി.ബി.ഐ എത്തിയത്. സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ, സന്തോഷിന്റെ അമ്മ ലീല നീതിക്കായി ദീര്‍ഘകാലം നിയമപോരാട്ടങ്ങള്‍ നടത്തുകയും പുനരന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫലമുണ്ടായില്ല. സന്തോഷിന്റെ മരണം ഇന്നും ദുരൂഹമായി തുടരുന്നു. സന്തോഷ് എന്തിനാണ് ആത്മഹത്യചെയ്തത് എന്ന് പറയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പറയത്തക്ക യാതൊരു പ്രശ്‌നവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത് കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നത്.

പക്ഷേ ഇന്ന് കാലം തിരിഞ്ഞുകൊത്തുകയാണ്. സന്തോഷ് കേസില്‍ ആരോപിതനായ, ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ള പ്രശസ്തമായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വര്‍ഷങ്ങളോളം വിചാരണ നടന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു. എന്നാല്‍ പിന്നീട് ഈ കേസ് മൂവാറ്റുപുഴയില്‍ നിന്നും കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയുണ്ടായി. ടോമിന്‍ തച്ചങ്കരിയുടെ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ എന്ന സ്ഥലം മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായതും, ആര്‍.ഡി.ഒ സന്തോഷിന്റെ കേസ് അട്ടിമറിക്കപ്പെട്ടു എന്ന പഴയ വിവാദങ്ങളും ചില സാമൂഹിക മാധ്യമ ചര്‍ച്ചകളിലും ചര്‍ച്ചയായിരുന്നു.

Share This Article