ജിജോ ജോണിനെതിരായ സൈബർ ആക്രമണം; അന്വേഷണസംഘം വിപുലീകരിച്ചു

insight kerala

മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണസംഘം വിപുലീകരിച്ചു. കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കും. ഫേസ്ബുക്കിനോട് വിവരങ്ങൾ തേടും. മലയാള മനോരമ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന കമ്മിറ്റിയുടെ പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിനു കൈമാറി. അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ടുകളിൽ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോർട്ട് നൽകും. സൈബർ വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയിലും കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.

Share This Article