കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നീക്കം തുടങ്ങി സർക്കാർ. ഉയർന്ന രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. യൂണിറ്റിന് 30 രൂപ വരെ നൽകിയാണെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണം എന്നാണ് നിർദേശം. ഇതിനെ സർക്കാർ ബോർഡിന് അനുമതി നൽകി. ഇതിനായി KSEB നാഷണൽ തെർമൽ പവർ കോർപറേഷനെ സമീപിക്കും.
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിൻ്റേതാണ് തീരുമാനം. ഇന്നലെ രാത്രിയിലായിരുന്നു ഓൺലൈൻ യോഗം. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, വൈദ്യുതി സെക്രട്ടറി, നിയമ സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു. എത്ര രൂപയ്ക്ക് കിട്ടിയാലും സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി NTPC യിൽ നിന്ന് വാങ്ങും.
