പിജെ ജോസഫിന് മുന്നാക്ക വികസന കോർപ്പറേഷൻ, മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ, കാപ്പന് നോർക്ക റൂട്ട്സ്

insight kerala

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ വിഭജനം പൂർത്തിയായിട്ടില്ല. ഘടക കക്ഷികളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനം ഉയരുകയാണ്. കെപിസിസി അധ്യക്ഷ പദവിയിൽ ഉൾപ്പെടെ തീരുമാനമായ ശേഷം ബോർഡ് കോർപ്പറേഷൻ വിഭജന ചർച്ചകൾ നടത്താം എന്നായിരുന്നു കോൺഗ്രസിൻറെ തീരുമാനം. എന്നാൽ അക്കാര്യങ്ങൾ വീണ്ടും വൈകാനുള്ള സാധ്യത കണക്കിലെടുത്ത് ബോർഡ്, കോർപ്പറേഷൻ വിഭജന ചർച്ചകൾ വേഗത്തിലാക്കാനാണ് യുഡിഎഫ് തീരുമാനത്തിലെത്തിയിരിക്കുന്നത്.

അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകും. ഭരണപരിഷ്കാര കമ്മീഷന്റെ ചുമതല എംകെ മുനീറിന് നൽകാനാണ് സാധ്യത. പി ജെ പിജെ ജോസഫിന് മുന്നാക്ക വികസന ക്ഷേമ കമ്മീഷൻ ചെയർമാൻ പദവി നൽകും. മാണി സി കാപ്പന് നോർക്ക റൂട്ട്സ് ചെയർമാൻ പദവി നൽകും. ഫോർവേഡ് ബ്ലോക്കിലെ ജി ദേവരാജന് സംസ്ഥാന സർക്കാരിൻറെ ഡൽഹിയിലെ പ്രത്യേക പദവി എന്നതുമാണ് ഇപ്പോൾ ധാരണയിൽ ആയിരിക്കുന്നത്.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അന്തിമ തീരുമാനം ഈ മാസം അവസാനത്തോടുകൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 125 ഓളം ബോർഡ് കോർപ്പറേഷൻ പദവികളിൽ 30 എണ്ണം മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ഇതിൽ തീരുമാനത്തിലെത്താൻ ഘടകക്ഷികൾ ഓരോരുത്തരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ആ ചർച്ചകളുടെ മാനദണ്ഡങ്ങൾ കോൺഗ്രസ് ആണ് തീരുമാനിക്കുന്നത്. അതിൽ ഏറെക്കുറെ ധാരണ ആയിട്ടുണ്ട്. അധികം വൈകാതെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article