തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും വൈദ്യുതി നിയന്ത്രണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് വൈദ്യുതി വകുപ്പ് കെഎസ്ഇബിയും ഏറ്റുവാങ്ങുന്നത്. ഉപഭോക്താക്കൾ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ആഹ്വാനമാണ് വകുപ്പും കെഎസ്ഇബിയും നൽകുന്നത്. എന്നാൽ ഇത് ആദ്യം ജീവനക്കാരിൽ നിന്ന് തന്നെ തുടങ്ങണം എന്ന് പറഞ്ഞുകൊണ്ട് കെഎസ്ഇബി ജീവനക്കാർക്ക് സന്ദേശം നൽകിയിരിക്കുകയാണ് ചെയർമാൻ ഡോ. എം ജി രാജമാണിക്യം.
l. കെഎസ്ഇബിയുടെ ഓഫീസുകളിൽ വൈകിട്ട് ആറുമണിക്ക് ശേഷം ഔദ്യോഗിക ആവശ്യത്തിന് അനിവാര്യമായ വൈദ്യുതി മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഒഴിവാക്കാം എസി ഉപയോഗിക്കാതെ ഇരിക്കാം
2. നമ്മുടെ വീടുകളിലും വൈകുന്നേരം ആറുമണി മുതൽ 12 മണി വരെ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാം
3. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെയുള്ള സമയം ഒഴിവാക്കി ഓഫ് -പിക് സമയത്ത് ക്രമീകരിക്കാം
‘വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക’ എന്ന് പറയുന്നതിനു മുൻപ് ‘നമ്മൾ ഓരോ ജീവനക്കാരും അത് ചെയ്തു കാണിക്കുന്നു’ എന്ന് ഓരോ കെഎസ്ഇബി ജീവനക്കാരനും പറയാനാകട്ടെ.

