തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. കരട് റിപ്പോർട്ടിനെതിരെയാണ് രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശം ഇല്ല. സ്ഥാനാർത്ഥിനിർണയം പാളി എന്ന് പറയുന്നില്ല. കേന്ദ്ര കമ്മറ്റിയുടെ കണ്ടെത്തലുകൾ എവിടെയെന്ന് പ്രതിനിധികൾ ചോദിച്ചു. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് രൂക്ഷമായി വിമർശനം ഉന്നയിച്ചത്. ഈ റിപ്പോർട്ടുമായി വിശാല കമ്മിറ്റിയിൽ എങ്ങനെ പോകും എന്ന് പ്രതിനിധികൾ ചോദിച്ചു. വീഴ്ച മനസ്സിലാക്കാതെ എങ്ങനെ തിരുത്തുമെന്നും പ്രതിനിധികൾ ചോദിച്ചു. ഈ റിപ്പോർട്ടുമായി മുന്നോട്ടു പോകാൻ ആകില്ല എന്ന് പ്രതിനിധികൾ ശഠിച്ചു.
അടുത്തയാഴ്ച കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരടിനെ ചൊല്ലിയാണ് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ തർക്കമുയർന്നത്. രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗമാണ് എകെജി സെൻററിൽ നടക്കുന്നത്.
