തൃക്കാക്കര മോർഫിംഗ്; അറസ്റ്റിലായ സനീഷ് റിമാൻഡിൽ

insight kerala

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി സനീഷ് റിമാൻഡിൽ. മറ്റൊരു കോളേജിലെ വിദ്യാർത്ഥിയാണ് സനീഷ് . ചിത്രം പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പിൻറെ അംഗമാണ് സനീഷ് .കോളേജിന് പുറത്തുനിന്നുള്ള വ്യക്തിയാണ്.

ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരി പിടിയിലായിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത്.

ശ്രീഹരിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അശ്ലീല വീഡിയോ നിർമിക്കുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മറ്റ് ചില കോളേജുകളിലെ വിദ്യാർഥികളുടെ ഗ്രൂപ്പുകൾകൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കേസ് പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്.

Share This Article