കല്യാണ ഓഡിറ്റോറിയത്തിൽ സംഘർഷം. കൊല്ലം താന്നിയിലാണ് സംഭവം. മദ്യപിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിയാത്രക്കാരും കല്യാണത്തിന് എത്തിയവരും തമ്മിലാണ് അടി നടന്നത്. സാരമായി പരുക്കേറ്റ ഒരു യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംഘർഷത്തെ തുടർന്ന് കായലിൽ വീണിട്ടും അടിപിടി തുടർന്നു. കല്യാണത്തിന് എത്തിയവർക്കും വഴിയാത്രക്കാർക്കും വരെ മർദ്ദനമേറ്റു. സാരമായി പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
