ചിറയിൻകീഴ് തമ്മിലടിയിൽ നടപടി ; പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്തു

insight kerala

തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യ ഹരിദാസ് MLA യുമായി ബന്ധപ്പെട്ട കയ്യാങ്കളിയിൽ പാർട്ടി നടപടി. രമ്യ ഹരിദാസിന്റെ ഒപ്പം ഉണ്ടായിരുന്ന പാളയം പ്രദീപിനെയും എതിർ വിഭാഗത്തിൽ മണ്ഡലം കമ്മിറ്റി അംഗമായ സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് kpcc നേതൃത്വം ഇക്കാര്യം അറിയിച്ചത്.

പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

എം എം ഹസൻ്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് പാർട്ടിതലത്തിൽ അന്വേഷണം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article