തൃശ്ശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം; അപകടം രാത്രി 12 മണിയോടെ

insight kerala

തൃശൂർ :കയ്പമംഗലത്ത് വൻ വാഹനാപകടം. നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചു
കയ്പമംഗലം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സേലം സ്വദേശി വിശ്വ, ഡിണ്ടികൾ സ്വദേശി സൂര്യ, മധുര സ്വദേശി സന്തോഷ്, മധുര സ്വദേശി പ്രസന്ന, സ്വദേശി യുവ സഞ്ജിത്ത് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
ദിണ്ടിഗൽ പി എസ് എൻ എ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share This Article