ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഉദ്ഘാടനം ചെയ്ത് കാർഷിക സർവകലാശാല വൈസ് ചാൻസലർ

insight kerala

തൃശൂർ: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര ഉദ്ഘാടനം ചെയ്ത് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജിതാ റാണി. തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ശോഭായാത്രയുടെ ഉദ്ഘാടന വേദിയിലാണ് വൈസ് ചാൻസലർ പങ്കെടുത്തത്.

ശ്രീകൃഷ്ണൻ മാനവികതയുടെ പ്രതീകമാണെന്ന് സജിതാ റാണി വേദിയിൽ പറഞ്ഞു. ആർഎസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർ പങ്കെടുത്തതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

സജിതാ റാണിയുടെ നിയമനം നേരത്തെ തന്നെ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി സംഘടനാ നേതാവായിരുന്ന സജിതയുടെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന ആരോപണം വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് ആർഎസ്എസ് പോഷക സംഘടനയുടെ പരിപാടിയിൽ വൈസ് ചാൻസലർ പങ്കെടുത്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും ബാലഗോകുലം സംഘടിപ്പിച്ച വേദിയിലെത്തിയതായി വിവരമുണ്ട്.

സർവകലാശാലകളുടെ ഉന്നത സ്ഥാനങ്ങളിലുള്ളവർ രാഷ്ട്രീയ-സംഘടനാ പരിപാടികളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വൈസ് ചാൻസലർമാരുടെ ഇത്തരം പരിപാടികളിലെ സാന്നിധ്യം വീണ്ടും ശ്രദ്ധ നേടുന്നത്.

Share This Article