“ഞങ്ങൾ സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല” ; വിശദീകരണവുമായി കാന്തപുരം

insight kerala

തൃശ്ശൂർ: സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി കാന്തപുരം രംഗത്തുവന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരെല്ലാം തങ്ങൾ എന്നും ഇസ്ലാം അങ്ങനെ പറയുന്നില്ല എന്നും കാന്തപുരം വ്യക്തമാക്കി.

“സ്ത്രീകൾക്ക് നിരവധി അവസരങ്ങൾ നൽകി. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പറയുന്നത് ശരിയല്ല. നിരവധി സ്ത്രീകൾക്ക് വിദ്യാഭ്യാസവും അവസരവും നൽകുന്നു. പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. “കാന്തപുരം വിശദീകരിച്ചു.

Share This Article