കാർഷികസർവകലാശാലയിലെ ജനറൽ കൗൺസിൽ നിയമനത്തിൽ ഗവർണർ നടത്തിയ നീക്കത്തിൽ പ്രതിഷേധവുമായി കൃഷി മന്ത്രി ടി സിദ്ധിഖ് . കൂടിയാലോചന ഇല്ലാതെ തീരുമാനമെടുത്തുവെന്ന് മന്ത്രി ആരോപിച്ചു. ഗവർണർ രാഷ്ട്രീയ സമീപനവും പ്രത്യേക താല്പര്യവും കാണിച്ചു. കാർഷിക സർവകലാശാലയിൽ കൃഷി അല്ലാതെ മറ്റൊരു കാര്യവും നടത്താൻ അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയകാര്യങ്ങൾ കൊണ്ടുവന്നത് ഹിതകരമല്ല. രേഖമൂലം അതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
