തിരുവനന്തപുരം∙ ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിക്കു ക്ഷണിച്ചിരുന്നുവെന്നു മുഖ്യമന്ത്രി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെനിന്നുളള പ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും പിന്നീടു പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പരിപാടി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അവിടെ നേതാക്കന്മാരും പ്രവര്‍ത്തകരും നില്ക്കുന്നതു കണ്ടാണ് ഇറങ്ങിയത്. ആരും എന്നെ തടഞ്ഞില്ല. പുഷ്പാര്‍ച്ചന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് ഇറങ്ങിയത്. അപ്പോഴാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലെന്നോര്ത്ത് തിരിച്ചു പോരുകയായിരുന്നുവെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ, കൗണ്‍സിലറായിരുന്ന ഭാര്യ മരിച്ചപ്പോഴാണ് വീട്ടില്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
