ശ്രീറാമിനെതിരെ പ്രതിഷേധം; കൊലയാളിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്; ശ്രീറാം പിൻമാറി

insight kerala

കോഴിക്കോട് : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ പ്രതിഷേധം. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഒന്നാമതെത്തിയ കുട്ടിയുടെ രക്ഷിതാവാണ് പ്രതിഷേധിച്ചത്. കൊലയാളിയിൽ നിന്ന് സമ്മാനം വാങ്ങില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ചു. ഇതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാന ദാനത്തിൽ നിന്ന് പിന്മാറി.

കാലിക്കറ്ററ്റ് പെഡലേർസ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോണ്‍ മത്സരത്തിലെ സമ്മാനദാനത്തിനെതിരയാണ് പ്രതിഷേധം നടന്നത്. രക്ഷിതാവിൻറെ പ്രതിഷേധത്തെ തുടർന്ന് സമ്മാനദാനത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ പിന്മാറിയതോടെ സമ്മാനദാനം നിർവഹിച്ചത് അസിസ്റ്റൻഡ് കളക്ടർ ആയിരുന്നു.

മറ്റൊരു സ്വിമ്മിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സംഘാടകർ സമ്മാനദാനത്തിനായി ക്ഷണിക്കുകയായിരുന്നു. ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലാണ് മത്സരങ്ങൾ നടന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article