മതസ്പർദ്ധ ഉണ്ടാക്കാവുന്ന തരത്തിലുള്ള പോസ്റ്റ്‌ ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

insight kerala


ഫെയ്‌സ്ബുക്കിൽ മതസ്പർദ്ധ ഉണ്ടാക്കാവുന്ന തരത്തിലുള്ള പോസ്റ്റ്‌ ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതിനെ തുടർന്നാണ് നടപടി.


പ്രത്യേക മതവിഭാഗത്തെ മോശമാക്കുന്ന ചിത്രങ്ങൾ ഷെയർ ചെയ്തത്, പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിജേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share This Article