മെസി വിവാദം; റിപ്പോർട്ടർ ബ്രാഡ്‌കാസ്റ്റിംഗ് കമ്പനിക്കെതിരെ കേസ്; ഫെമ നിയമപ്രകാരം നടപടി

insight kerala

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ കൂടുതൽ നടപടിയുമായി എൻഫോസ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമ പ്രകാരം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കേസ് എടുത്തു. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്.

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് ചൂണ്ടിക്കാട്ടി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വലിയ ക്രമക്കേടുണ്ടെന്നാണ് എൻഫോമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകളിൽ ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നുള്ള വിവരത്തിന് പുറമെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തേക്ക് വരുന്നത്. നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ നാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനം കണ്ടെത്തി പ്രകാരം കേസെടുത്തിട്ടുള്ളത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിയുടെ നടപടി. ജിഎസ്ടി വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 126 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ പണം എങ്ങനെയാണ് വിദേശത്തേക്ക് അയച്ചതെന്നും സാമ്പത്തിക സ്രോതസ്സ് എന്തെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള സമ്മതപത്രം, സ്പോൺസർഷിപ്പ് രേഖകൾ എന്നിവ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടികളും ഈ ഡി ആലോചിക്കുന്നുണ്ട്. ഇതിന് സംസ്ഥാന ഏജൻസികൾ ഏതെങ്കിലും തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാരിന്റെ പണം ചിലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ നിലവിൽ പുതിയ സർക്കാർ നടത്തുന്നുണ്ട്. അതേസമയം 126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ജിഎസ്ടി വകുപ്പ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. 22 കോടി രൂപ ജിഎസ്ടി അടക്കണമെന്ന് ആവശ്യപ്പെട്ട് ചാനൽ ഉടമകൾക്ക് വകുപ്പ് കത്തും നൽകിയിരുന്നു.

Share This Article