വഖഫിൽ ഉമർ ഫൈസിയുടെ പ്രതിഷേധം യുഡിഎഫിന് തിരിച്ചടി

insight kerala

വഖഫ് വിഷയത്തിൽ സിപിഎം സെമിനാറിൽ വെച്ച് സമസ്ത സെക്രട്ടറി ഉമർ ഫൈസി നടത്തിയ വിമർശനം യുഡിഎഫിന് തിരിച്ചടിയാകുന്നു. ആർഎസ്എസിനൊപ്പം നിന്ന് സർക്കാർ തരംതാഴുന്നുവെന്ന രൂക്ഷമായ പരാമർശമാണ് ഉമർ ഫൈസി ഇന്നലെ മലപുറത്ത് നടത്തിയത്. ലീഗിനെ ഉൾപ്പെടെ കുറ്റപെടുത്തിയ പ്രസ്താവനയിൽ സമസ്‌തയിലെ മറ്റു നേതാക്കൾ വിശദീകരണം നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമസ്‌തയിലെയും ലീഗിലെയും നേതാക്കളുടെ പ്രതികരണങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്.

ഉമർ ഫൈസി എല്ലാ കാലവും സ്വന്തം അഭിപ്രായം പറയാറുണ്ട് . ഇതിനെയും വ്യക്തിപരമായ നിലപാട് എന്ന് പറയാനാകും ലീഗ് ഉൾപ്പെടെ നേതാക്കൾ ശ്രമിക്കുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ സമസ്തയിലെ മറ്റ് നേതാക്കളുടെ നിലപാടും അറിയേണ്ടതുണ്ട്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article