വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ എൻ ഷംസീർ; “അസമത്വവും അജ്ഞതയും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു”

insight kerala

വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എ എൻ ഷംസീർ. അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്ന് എഫ് ബി പോസ്റ്റിട്ടാണ് ഷംസീറിന്റെ മറുപടി. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

കുറുക്കുവഴിയിലൂടെ നേതാവായ ആളാണ് ഷംസീർ എന്ന് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധവുമായി പിണറായി വിജയൻ അടക്കം സിപിഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ പരാമർശം ശുദ്ധ അസംബന്ധം എന്നാണ് എം വി ഗോവിന്ദൻ വിമർശിച്ചത്.

Share This Article