വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനവുമായി കെ കെ രാഗേഷ്

insight kerala

കണ്ണൂർ : വെള്ളാപ്പള്ളി നടേശനെതിരെ അടുത്ത വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് . വെള്ളാപ്പള്ളിക്ക് കടുത്ത മുസ്ലീം വിരോധമാണ് എന്ന് രാകേഷ് വിമർശിച്ചു. എ എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങൾ നീചമെന്നും രാഗേഷ് വിമർശിച്ചു.

ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ് എന്നാണ് വെള്ളാപ്പള്ളി നടേശൻ പരാമർശിച്ചത്. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. 

Share This Article