“ബിസിനസ് വേറെ, രാഷ്ട്രീയം വേറെ” ; വീണയെ പിന്തുണയ്ക്കാതെ ബിനോയ് വിശ്വം

insight kerala

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ എത്തിനില്‍ക്കുകയാണ്. ഹവാല ഇടപാട് കൂടി സംശയിക്കുന്ന ഇടപാടിനെ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.

ഇടതുപക്ഷ രാഷ്ട്രീയം വേറെ ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല – ബിനോയ് വിശ്വം പ്രതികരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article