ഡൽഹി : ബിജെപിയിൽ അഴിച്ചു പണി. ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തായി. കേരളത്തിൽനിന്ന് കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി ആകും. കെ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും മാറ്റി. അനിൽ ആൻറണി ദേശീയ സെക്രട്ടറിയായി തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് 6 വനിതകളാണ്.
