ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

insight kerala

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവച്ചു. സാമ്പത്തികവും വ്യക്തപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജൂലൈ 30 ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കാൻ ബിജെപി വക്താവ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി രാജി അംഗീകരിച്ചിരുന്നില്ല, രാജി സന്നദ്ധത പുനപരിശോധിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ദീർഘമായ ആലോചനയ്‌ക്ക് ശേഷവും , ദേശീയ വക്താവ് എന്ന നിലയിലും ബിജെപിയുടെ സജീവ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചതോടെ പാർട്ടി വഴങ്ങുകയാരുന്നെന്ന്ഷെഹസാദ് പൂനാവാല പ്രതികരിച്ചു.

മുൻപ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, പിന്നീട് കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനങ്ങൾ ഉന്നയിച്ചാണ് ബിജെപിയിലെത്തിയത്. മാധ്യമ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്നു ഷെഹസാദ് പൂനാവാല. ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി വരുന്നെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഷഹാസാദിന്‍റെ രാജി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article