തിരുവനന്തപുരം : വിവാദ പ്രസ്താവനയിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധത്തിനൊരുങ്ങി SFI . സർവകലാശാല ആസ്ഥാനത്ത് നാളെ എസ്എഫ്ഐ പ്രതിഷേധം നടത്തും.
ഭാരതം അമ്മയായതിനാലാണ് നാം വന്ദേമാതരം ആലപിക്കുന്നതെന്നും അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞിരുന്നു. ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ്പ് യുവസംഗമം’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിസിയുടെ വിവാദ പ്രസംഗം.
