കൊല്ലത്ത് ഏഴാം ക്ലാസുകാരനെ കാണാതായി.
കരുനാഗപ്പള്ളി കന്നേറ്റി സ്വദേശി ബിലാൽ (12) ആണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
വീട്ടിൽ നിന്ന് കളിക്കാനായി പുറത്തുപോയ ബിലാൽ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ഇതിനിടെ വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപത്ത് നിന്ന് ബിലാലിന്റെ സൈക്കിളും ജഴ്സിയും കണ്ടെത്തി.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബിലാൽ. കുട്ടിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി
