ഉയർന്ന സ്‌കോർ ഇല്ല; എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

insight kerala

ഉയർന്ന സ്കോർ മാർക്ക് ഇല്ലാത്തതിനാൽ എൻജിനീയറിംഗ് വിദ്യാർഥി ആത്മഹത്യ ചെയ്തു.ഇയർ ഔട്ട് ആകുമെന്ന് ഭയന്നാണ് ആത്മഹത്യ. രണ്ടാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. കോതമംഗലം എം എ കോളേജിൽ ആണ് സംഭവം. അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. മറ്റെല്ലാ കോളേജിലും കുറഞ്ഞ സ്കോർ 18 മാർക്ക് ആണ്. എന്നാൽ എം എ കോളേജിൽ മാത്രം കുറഞ്ഞ സ്കോർ 22 മാർക്ക് ആണ്. ഇത് കുറയ്ക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെൻറ് സമ്മതിച്ചിരുന്നില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മന്ത്രി ഇടപെട്ടിട്ട് പോലും ക്രെഡിറ്റ് സ്കോർ കുറച്ചില്ല. മാനേജ്മെൻറ് ഉയർന്ന ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്.

Share This Article