സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി വനിതകളുടെ രാത്രി ഒത്തുചേരൽ സംഘടിപ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളിൽ വനിതകൾക്ക് സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന സ്ഥലമായി മാറിയ കേരളം രാജ്യത്തിന് മാതൃകയാകണമെന്നും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാളയം മുതൽ ആയുർവേദ കോളേജ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ വിവിധ പരിപാടികളുടെ നടന്ന രാത്രി നടത്തത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കാളിയായി.
