വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു

insight kerala

വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഷിബിന്റെ വീട്ടിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട യുവതിയുമായി ആറുവർഷമായി പരിചയത്തിൽ ആയിരുന്നു. ഇന്ന് രാവിലെയോടെ യുവതി ഷിബിന്റെ വീട്ടിലെത്തിയിരുന്നു. രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നു. അതിനുശേഷം യുവതി ഷിബിന്റെ മുറിയിൽ കയറി വാതിൽ അടച്ച് സംസാരിച്ചു. തുടർന്ന് പരസ്പരം വഴക്കാവുകയും പ്രകോപനം ഉണ്ടായി തുടർന്ന് ആക്രമണം നടന്നു എന്നാണ് പ്രാഥമിക നിഗമനം. ഷിബിന്റെ വീട്ടുകാർ സംഭവസമയം വീട്ടിലുണ്ടായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്കും വ്യക്തതയില്ല.

Share This Article