‘മുഖ്യമന്ത്രി കളവ് പറയുന്നു?; ലഹരി കേസിലെ പ്രതിയെ നേരത്തെ അറിയാം’; മുഹമ്മദ് റിയാസ്

insight kerala

MDMA കേസിലെ പ്രതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് മുഹമ്മദ്‌ റിയാസ് MLA. പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ നവകേരള സദസ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയുണ്ടെന്നും,
ഗൗരവമുള്ള വിഷയമാണിതെന്നും മുഹമ്മദ്‌ റിയാസ്.

മാത്രവുമല്ല, മുഹമ്മദ് ഹുസൈനെ നവകേരള സദസിന് മുമ്പേ തന്നെ പോയി കണ്ടിരുന്നുവെന്നാണ് ഹുസൈന്‍ പങ്കുവെച്ച ചിത്രത്തിലെ തീയതികളില്‍ നിന്നും വ്യക്തമാകുന്നത്. നവകേരള സദസ് നടന്നത് 2023 നവംബര്‍ 18 മുതൽ ഡിസംബര്‍ 23 വരെയായിരുന്നു. ഇതില്‍ എറണാകുളത്ത് ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് നവകേരള സദസ് നടന്നത്. എന്നാല്‍ അതിന് മുമ്പ് ഒക്ടോബര്‍ 21നും 30നുമാണ് വി ഡി സതീശന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്.


കാസര്‍കോട് ലഹരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്നും മുഹമ്മദ് ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. നവകേരളസദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് കിടക്കുമ്പോഴാണ് ഫോണില്‍ വിളിച്ചതെന്നും ആശ്വസിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

‘ആ കൂട്ടത്തില്‍ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കുമൊപ്പം വീട്ടില്‍ പോയത്. അതിന് ശേഷം മൂന്നോ നാലോ തവണ നേരില്‍ കണ്ടിട്ടുണ്ട്. അടികൊണ്ട പിള്ളേര് വരുമ്പോള്‍ ചേര്‍ത്തുനിര്‍ത്തും. അന്നൊന്നും ലഹരി സംബന്ധിച്ച കാര്യം അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അറിഞ്ഞത്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ ടീമില്‍ ഇവര്‍ ഇല്ലെന്നും തനിക്ക് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഇപ്പോഴും സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.

Share This Article