അഗസ്റ്റിൻ സഹോദരൻമാർ കീഴടങ്ങി; ആൻ്റോയും ജോസ്കുട്ടിയും കീഴടങ്ങി; റോജി ഹാജരായില്ല

insight kerala

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ കീഴടങ്ങി. ജാമ്യമില്ലാ വാറണ്ടിന് പിന്നാലെയാണ് കീഴടങ്ങിയത്. ആൻ്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമാണ് കീഴടങ്ങിയത്. റോജി അഗസ്റ്റിൻ ഇന്ന് ഹാജരായില്ല.

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടിതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ തുടർച്ചയായി ഹാജരാവാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.

2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article