സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ എന്നും കെ മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റു പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥൻ മാത്രമാണെന്നും കേന്ദ്ര നിർദ്ദേശം താഴെത്തട്ടിലേക്ക് നൽകേണ്ടിവരുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാൽ അതല്ല സർക്കാർ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
