ആലപ്പുഴയിൽ സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ മകളുടെ ഭർത്താവ് മൈക്കൽ ബുറോസ്. കേരള സർക്കാരിൻ്റെ അതിഥിയായാണ് മൈക്കൽ ആലപ്പുഴയിൽ എത്തിയത്. അമേരിക്കൻ അംബാസിഡർ അടങ്ങിയ സംഘം വിമാന മാർഗം കൊച്ചിയിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരമാർഗം ആലപ്പുഴയിൽ എത്തിയത്. ഹൗസ് ബോട്ടിൽ യാത്ര ചെയ്യുക എന്നതാണ് സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. അതിന് ശേഷം ഇവർ കൊച്ചിക്ക് തന്നെ മടങ്ങും. ചുണ്ടൻ വള്ളങ്ങളുടെ സൗഹൃദ തുഴച്ചിലും കണ്ട ശേഷമാകും മടക്കം
ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ സവാരി നടത്തിയ സംഘം കൊച്ചിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.
