തിരുവനന്തപുരം: പിഎസ്സി സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച യുവമോർച്ച നടത്തുന്ന സമരത്തിൽ വൻ സംഘർഷം. സമരം ഇപ്പോഴും സെക്രട്ടറിയേറ്റ് നടയിൽ തുടരുന്നു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമരഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡിന് പുറത്തുകയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പോലീസിന് നേരെ പ്രവർത്തകർ കമ്പുകൾ എറിഞ്ഞു. പോലീസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മഴയത്തും യുവമോർച്ചയുടെ പ്രതിഷേധം തുടരുകയാണ്. നാലുവട്ടം പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറാകുന്നില്ല.
