ഒളിവിലിരുന്ന് ആഭ്യന്തരമന്ത്രിയെ ഉൾപ്പെടെ വെല്ലുവിളിക്കുന്ന അർജുൻ ആയങ്കിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമവുമായി പോലീസ്. അർജുന്റെ സഹോദരൻ അഖിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. തൃശ്ശൂരിൽ വടക്കുന്നാഥ മൈതാനത്ത് നിന്നാണ് കണ്ടെത്തിയത്. അഖിലിനെ പോലീസ് ചോദ്യം ചെയ്യുന്നു. അർജുൻ ആയങ്കി പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കാറിൽ ടോൾ പ്ലാസ കിടക്കുന്ന ദൃശ്യമാണ് ലഭിച്ചത്. വൈകിട്ട് 5 48 ലാണ് ടോൾ പ്ലാസ കടക്കുന്നത്. പാലിയേക്കരക്കും തൃശ്ശൂരിനും ഇടയിൽ വച്ച് കാർ മാറ്റി. ‘ക്ഷേത്ര മൈതാനത്ത് ഞാൻ ഇരിക്കുന്നു’ എന്ന് അർജുൻ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
