പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് പിഎസ്‌സി. യശസ്സ് കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും പല പരാതികളും അടിസ്ഥാനരഹിതവുമെന്നാണ് ആരോപണം.
അതേസമയം, പരീക്ഷാ ക്രമക്കേടിൽ പരാതി പ്രവാഹം തുടരുകയാണ്. എസ്‌ഐടിക്ക് ലഭിച്ച പരാതികൾ 100 കടന്നിരുന്നു. മുഴുവൻ പരാതികളിലും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
