രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; വീഴ്ച ഉണ്ടായതായി കളക്ടർ; നടപടിയെടുക്കുമെന്ന് മന്ത്രി

insight kerala

കണ്ണൂർ : രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച ഉണ്ടായെന്ന് കണ്ണൂർ കളക്ടർ. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു.

എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയതായിരുന്നു. ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസമായിരുന്നില്ല. ADM ൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും കളക്ടർ പറഞ്ഞു.

രാജേഷിന്റെ കുടുംബത്തിന് പരമാവധി സഹായം നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ.രാജേഷിന്റെ മൃതദേഹത്തിനോട് അനാദരവ് കാണിച്ച സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article