‘ആരോഗ്യമന്ത്രിയുടെ പിഎസ് അമിത അധികാരം പ്രയോഗിക്കുന്നു; വനിതാ സർജനോട് അപമര്യാദയായി പെരുമാറി’; KGMOA

insight kerala

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ പി എസിനെതിരെ പരാതിയുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. പി എസ് അധികാരപരിധിക്ക് അപ്പുറത്തേക്ക് ഇടപെടുന്നു. വനിത സർജനോട് അപമര്യാദയായി പെരുമാറി. പരിശോധന എന്ന പേരിൽ മോശമായി പെരുമാറുന്നു. ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെജിഎംഒഎ അറിയിച്ചു. അധികാരത്തിനപ്പുറം പി എസ് ഇടപെടുന്നു എന്നാണ് പ്രധാന പരാതി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ സുനിൽ ആണ് ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറി. സിസ്റ്റം ശരിയല്ലാതിരുന്ന ആരോഗ്യവകുപ്പിനെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കാൻ ആണ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ കെ മുരളീധരന്റെ സ്റ്റാഫിൽ മെഡിക്കൽ ന്യൂറോ വിഭാഗം പ്രൊഫസറെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

Share This Article